---
title: " കൊടുംക്രൂരത ....; പിതാവിനെ കാണാനായി പോകുമ്പോൾ തടഞ്ഞുനിർത്തി; സംസാരിക്കാൻ വിസമ്മതിച്ചതിന് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി "
english_title: "The young man and his friends set the young woman on fire after she refused to talk."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313666/the-young-man-and-his-friends-set-the-young-woman-on-fire-after-she-refused-to-talk"
published_at: "2025-09-09T08:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf9c8937a8a_CRIME.jpg"
keywords: []
---

#  കൊടുംക്രൂരത ....; പിതാവിനെ കാണാനായി പോകുമ്പോൾ തടഞ്ഞുനിർത്തി; സംസാരിക്കാൻ വിസമ്മതിച്ചതിന് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി 

> **Lead Summary:** കൊടുംക്രൂരത ..... സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊന്നു . നിഷ സിങ് ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

## Article Content

കൊടുംക്രൂരത ..... സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊന്നു . നിഷ സിങ് ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്കൂട്ടറിൽപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതികളെ കണ്ടെത്താനായി നാലു സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313666/the-young-man-and-his-friends-set-the-young-woman-on-fire-after-she-refused-to-talk)