---
title: "വയനാട് പനമരത്ത് ബൊലോറൊ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍  "
english_title: "scooter rider died in a collision between a Bolero jeep and a scooter in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313657/scooter-rider-died-in-a-collision-between-a-bolero-jeep-and-a-scooter-in-wayanad"
published_at: "2025-09-09T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf8ada450da_DEATH.jpg"
keywords: []
---

# വയനാട് പനമരത്ത് ബൊലോറൊ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍  

> **Lead Summary:** **കല്‍പ്പറ്റ: **വയനാട്ടില്‍ പനമരത്തിനടുത്ത് അഞ്ചുകുന്നിൽ വാഹനാപകടം. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കല്‍പ്പറ്റ: **വയനാട്ടില്‍ പനമരത്തിനടുത്ത് അഞ്ചുകുന്നിൽ വാഹനാപകടം. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെ അഞ്ചുകുന്ന് ഡോക്ടര്‍ പടിയിലായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മറ്റൊരു സംഭവത്തിൽ, കൊല്ലം ഓയൂരിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313657/scooter-rider-died-in-a-collision-between-a-bolero-jeep-and-a-scooter-in-wayanad)