---
title: "വെറുംകയ്യോടെ മടങ്ങിയില്ല..., ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് ബാങ്കിനുള്ളിൽ കയറി, പണം കിട്ടിയില്ല, സിസിടിവി ഡിവിആറുമായി മുങ്ങിയ മോഷ്ടാവ് പിടിയിൽ"
english_title: "Suspect arrested for attempted robbery at private bank in Nilamel, Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313655/suspect-arrested-for-attempted-robbery-at-private-bank-in-nilamel-kollam"
published_at: "2025-09-09T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf850890a3e_THEFT.jpg"
keywords: []
---

# വെറുംകയ്യോടെ മടങ്ങിയില്ല..., ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് ബാങ്കിനുള്ളിൽ കയറി, പണം കിട്ടിയില്ല, സിസിടിവി ഡിവിആറുമായി മുങ്ങിയ മോഷ്ടാവ് പിടിയിൽ

> **Lead Summary:** **നിലമേൽ: **കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം. മോഷണം നടത്തിയ പ്രതി പിടിയിൽ. നിലമേൽ സ്വദേശി മുഹമ്മദ്‌ സമീറാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ശാഖയിലാണ് മോഷണശ്രമം നടന്നത്. ബാങ്കിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുന്നിലെ വാതിലിൻറെ പൂട്ട് തകർത്തു. ബാങ്കിനുള്ളിൽ കടന്നെങ്കിലും പണം കൈക്കലാക്കാൻ കഴിഞ്ഞില്ല.

## Article Content

**നിലമേൽ: **കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം. മോഷണം നടത്തിയ പ്രതി പിടിയിൽ. നിലമേൽ സ്വദേശി മുഹമ്മദ്‌ സമീറാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ശാഖയിലാണ് മോഷണശ്രമം നടന്നത്. ബാങ്കിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുന്നിലെ വാതിലിൻറെ പൂട്ട് തകർത്തു. ബാങ്കിനുള്ളിൽ കടന്നെങ്കിലും പണം കൈക്കലാക്കാൻ കഴിഞ്ഞില്ല.

മോഷണശ്രമം പരാജയപ്പെട്ടതോടെ സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി.വി.ആറും കൊണ്ടാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നു. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണ ശ്രമം നടന്ന കാര്യം മനസിലാക്കിയത്. തുടർന്ന് ചടയമംഗലം പൊലീസിനെ വിവരമറിയിച്ചു.സ്ഥിരം മോഷ്ടക്കളെ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിനിടയിലാണ് മുഹമ്മദ് സമീർ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313655/suspect-arrested-for-attempted-robbery-at-private-bank-in-nilamel-kollam)