---
title: "ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ കോളേജ് വിദ്യാർത്ഥി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ "
english_title: "College student who made it into India Book of Records found hanging in bedroom at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313652/college-student-who-made-it-into-india-book-of-records-found-hanging-in-bedroom-at-home"
published_at: "2025-09-09T06:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf7cc4644ec_suicide_copy.jpg"
keywords: []
---

# ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ കോളേജ് വിദ്യാർത്ഥി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **നീലേശ്വരം (കാസർകോട്): ** കോളേജ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനിലയത്തിൽ ശ്രീഹരി യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈവിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ വിദ്യാർഥിയാണ് ശ്രീഹരി. വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപ് മരണം സംഭവിച്ചിരുന്നു.

## Article Content

**നീലേശ്വരം (കാസർകോട്): ** കോളേജ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനിലയത്തിൽ ശ്രീഹരി യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈവിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ വിദ്യാർഥിയാണ് ശ്രീഹരി. വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപ് മരണം സംഭവിച്ചിരുന്നു.

പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നു. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയായിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ശ്രീഹരിയുടെ മരണത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

അച്ഛൻ: പവിത്രൻ അച്ചാംതുരുത്തി,

അമ്മ: ശാന്ത

സഹോദരി: ശ്രീക്കുട്ടി (അധ്യാപിക കാഞ്ഞങ്ങാട് ക്രൈസ്റ്റ്)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313652/college-student-who-made-it-into-india-book-of-records-found-hanging-in-bedroom-at-home)