---
title: "ജനങ്ങള്‍ പൊട്ടന്മാര്‍ അല്ല? മേല്‍ക്കൂട്ടരെ കാണുമ്പോള്‍ ഉള്ള കുളിര്‍ അവസാനിപ്പിക്കണം...! നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വക്താവ്"
english_title: "adv anilbose says against congress leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313604/adv-anilbose-says-against-congress-leaders"
published_at: "2025-09-08T18:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bed2ea0d388_21.jpg"
keywords: []
---

# ജനങ്ങള്‍ പൊട്ടന്മാര്‍ അല്ല? മേല്‍ക്കൂട്ടരെ കാണുമ്പോള്‍ ഉള്ള കുളിര്‍ അവസാനിപ്പിക്കണം...! നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വക്താവ്

> **Lead Summary:** ** നേതാ**ക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കെപിസിസി വക്താവ് അഡ്വക്കേറ്റ് അനില്‍ ബോസ്. സ്ഥാനമാനങ്ങളില്‍ വിരാജിച്ചിരിക്കുന്ന നക്ഷത്രങ്ങളോട് എത്ര വലിയ പദവിയില്‍ ഇരിക്കുന്നവരോട് ആണെങ്കിലും ഒരു കാര്യം വിനീതമായി ഓര്‍മ്മിപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്ത് പതിനൊന്നാം വര്‍ഷത്തില്‍ / കേരളത്തില്‍ ഒന്‍പതേകാല്‍ വര്‍ഷമായി പ്രതിപക്ഷത്താണ് മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യുഡിഎഫും എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

** നേതാ**ക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കെപിസിസി വക്താവ് അഡ്വക്കേറ്റ് അനില്‍ ബോസ്. സ്ഥാനമാനങ്ങളില്‍ വിരാജിച്ചിരിക്കുന്ന നക്ഷത്രങ്ങളോട് എത്ര വലിയ പദവിയില്‍ ഇരിക്കുന്നവരോട് ആണെങ്കിലും ഒരു കാര്യം വിനീതമായി ഓര്‍മ്മിപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്ത് പതിനൊന്നാം വര്‍ഷത്തില്‍ / കേരളത്തില്‍ ഒന്‍പതേകാല്‍ വര്‍ഷമായി പ്രതിപക്ഷത്താണ് മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യുഡിഎഫും എന്ന് അദ്ദേഹം പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:**

സ്ഥാനമാനങ്ങളില്‍ വിരാജിച്ചിരിക്കുന്ന നക്ഷത്രങ്ങളോട് എത്ര വലിയ പദവിയില്‍ ഇരിക്കുന്നവരോട് ആണെങ്കിലും ഒരു കാര്യം വിനീതമായി ഓര്‍മ്മിപ്പിക്കുകയാണ്

NB: രാജ്യത്ത് പതിനൊന്നാം വര്‍ഷത്തില്‍ / കേരളത്തില്‍ ഒന്‍പതേകാല്‍ വര്‍ഷമായി പ്രതിപക്ഷത്താണ് മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യുഡിഎഫും’

അതിനിടയാക്കിയ ആരുടെയും സംഭാവനകള്‍ ഞങ്ങള്‍ കുറച്ചു കാണുന്നില്ല.??

ജനങ്ങള്‍ പൊട്ടന്മാര്‍ അല്ല?? മഹാഭൂരിപക്ഷം ഭാരവാഹികളും പ്രവര്‍ത്തകരും നിശബ്ദരായിരിക്കുന്നത് കഴിവുകേടുകളായി കണ്ട് വിലയിരുത്തരുത്.  പറയുന്ന വാക്കുകള്‍ സ്ഥലം സമയം സന്ദര്‍ഭം അളന്നും കുറിച്ചും പറയാന്‍ ഇനിയും പഠിച്ചില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിന്റെ നാശം നിങ്ങളുടെ നാവുകള്‍ കൊണ്ടായിരിക്കും. ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കേണ്ടതില്ല എന്ന സമീപനമാണെങ്കില്‍ ആരോടും ഒന്നും പറയാനില്ല??

പത്രങ്ങളോടായാലും സോഷ്യല്‍ മീഡിയയോട് ആയാലും ഇലക്ട്രോണിക് മീഡിയയോട് ആയാലും അല്പം നിയന്ത്രണവും ജാഗ്രതയും ഉണ്ടാകണം . മേല്‍ക്കൂട്ടരെ കാണുമ്പോള്‍ ഉള്ള കുളിര്‍ അവസാനിപ്പിക്കണം??

മുഖാമുഖം പോരാട്ടത്തിന്റെ കലാശക്കൊട്ടിലാണ്അ തിന്റെ അന്തസ്സും മര്യാദയും പാലിക്കാന്‍ തയ്യാറായില്ല എങ്കില്‍ നേതാക്കളുടെ വഴിയെ യാതൊരു നിയന്ത്രണവുമില്ലാതെ പിന്നാലെ വരുന്നവര്‍ കയറിവന്നു എന്നിരിക്കും എന്തും വിളിച്ചുപറഞ്ഞു എന്നിരിക്കും അപ്പോള്‍ പലര്‍ക്കും താങ്ങാന്‍ കഴിയില്ല?? അപ്പോള്‍ കരഞ്ഞിട്ടും ഖേദിച്ചിട്ടും കാര്യമില്ല സംഘടന നിയമങ്ങളും ഭരണഘടനയും ചൂണ്ടിക്കാണിച്ചിട്ടും കാര്യമില്ല.

പത്തു പതിനൊന്നു വര്‍ഷം ആയി പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും പലരുടെയും ചിന്ത ഇപ്പോഴും ഭരണത്തില്‍ ആണെന്നും അവര്‍ കുലുങ്ങുമ്പോള്‍ ഈ നാട് മുഴുവന്‍ കുലുങ്ങിക്കൊണ്ടിരിക്കുകയുമാണെന്നാണ് ദയവായി താഴ്മയായി അപേക്ഷിക്കുന്നു ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെങ്കിലും അഹങ്കാരം അവസാനിപ്പിക്കണം മിനിമം മര്യാദ കാണിക്കണം പേരെടുത്തെഴുതാത്തത് ഭയന്നിട്ടല്ല.ഇപ്പോഴും പ്രസ്ഥാനത്തെ ഓര്‍ത്തിട്ടാണ്. ജനം മുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരിന് ചവിട്ടി പുറത്താക്കാനിരിക്കുകയാണ്

വഴിയില്‍ ഇറങ്ങി നടക്കണം, കല്യാണവീടുകളില്‍ പോകണം , മരണവീടുകളില്‍ പോകണം , ആളുകളുമായി സംസാരിക്കണം. ജനങ്ങളുടെ പ്രതികരണം അറിയാം കമ്പും കോലും പിടിച്ചു വരുന്നവരുടെ മുന്നില്‍ നിന്നാല്‍ അത്രയ്ക്ക് അങ്ങ് പിടികിട്ടില്ല യുഡിഎഫ് തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ജനതയുടെ വിശ്വാസത്തോടും നീതിപുലര്‍ത്താന്‍ കഴിയാതെ വന്നാല്‍ സിപിഎമ്മിന്റെ കൊള്ളരുതായ്മ സഹിക്കാന്‍ വയ്യാതെ അവരെ ചവിട്ടി പുറത്താക്കാന്‍ ആഗ്രഹിക്കുന്നവരുടെ ചിന്തകള്‍ക്കും താല്പര്യങ്ങള്‍ക്കും വിഘാതമായി നിന്നാല്‍ നേതാക്കളില്‍ പലര്‍ക്കും ഒന്നും പോകാനില്ല. പക്ഷേ നാടിനും, കോണ്‍ഗ്രസിനും, യുഡിഎഫിനും പോകാനുണ്ട് ആരും പുതിയതായി പാര്‍ട്ടിയെ ഉദ്ധരിക്കേണ്ട ഉള്ളത് കളയാതിരിക്കാന്‍ ഉള്ള മിനിമം മര്യാദ പാലിക്കണം ഈ കുറിപ്പ് എല്ലാവര്‍ക്കും എനിക്ക് ഉള്‍പ്പെടെ ബാധകം. നിലപാട് ന്യായത്തിനു വേണ്ടിയാണ് പോരാട്ടം പ്രസ്ഥാനത്തിന് വേണ്ടി??

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313604/adv-anilbose-says-against-congress-leaders)