---
title: "നബിദിന പരിപാടി കാണാനായി മകനുമൊത്ത് റോഡ് മുറിച്ചു കിടക്കവേ അപകടം; ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം "
english_title: " young man dies tragically after being hit by a bike while crossing the road with his son in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313596/young-man-dies-tragically-after-being-hit-by-a-bike-while-crossing-the-road-with-his-son-in-malappuram"
published_at: "2025-09-08T17:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bec7f21d4f2_accident.jpg"
keywords: []
---

# നബിദിന പരിപാടി കാണാനായി മകനുമൊത്ത് റോഡ് മുറിച്ചു കിടക്കവേ അപകടം; ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറം: **മലപ്പുറം വേങ്ങരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നബിദിന പരിപാടി കാണാനായി മകനുമൊത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ ‌ആണ് മരിച്ചത്. ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. 

## Article Content

**മലപ്പുറം: **മലപ്പുറം വേങ്ങരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നബിദിന പരിപാടി കാണാനായി മകനുമൊത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ ‌ആണ് മരിച്ചത്. ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. 

വാഹനം നിർത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ബൈക്ക് അബ്ദുൽ ജലീലിനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും ചെറിയ പരിക്കുപറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313596/young-man-dies-tragically-after-being-hit-by-a-bike-while-crossing-the-road-with-his-son-in-malappuram)