---
title: "മാനന്തവാടിയിലെ ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമം; കോഴിക്കോട് കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ"
english_title: "Attempt to commit suicide at a lodge in Mananthavady A young man died youngwoman is in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313593/attempt-to-commit-suicide-at-a-lodge-in-mananthavady-a-young-man-died-youngwoman-is-in-critical-condition"
published_at: "2025-09-08T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bec35d229ff_6.jpg"
keywords: []
---

# മാനന്തവാടിയിലെ ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമം; കോഴിക്കോട് കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

> **Lead Summary:** കൽപ്പറ്റ: മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവാവ് മരിച്ചു . അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

കൽപ്പറ്റ: മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവാവ് മരിച്ചു . അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

മറ്റൊരു സംഭവത്തിൽ, പുൽപ്പള്ളിയിൽ നിന്നും കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യെയാണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു.

കനിഷ്‌കയെ ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313593/attempt-to-commit-suicide-at-a-lodge-in-mananthavady-a-young-man-died-youngwoman-is-in-critical-condition)