---
title: "വക്കീൽ പ്രതിയായല്ലോ...! പാലക്കാട്  കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ അഭിഭാഷകന്‍ പിടിയിൽ "
english_title: "Lawyer arrested while smuggling ganja in a car in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313587/lawyer-arrested-while-smuggling-ganja-in-a-car-in-palakkad"
published_at: "2025-09-08T16:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bebb32b5a69_palakkad.jpg"
keywords: []
---

# വക്കീൽ പ്രതിയായല്ലോ...! പാലക്കാട്  കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ അഭിഭാഷകന്‍ പിടിയിൽ 

> **Lead Summary:** **പാലക്കാട്: **പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിലായി. പുതുനഗരത്തിലാണ് സംഭവം. ജില്ലാ കോടതിയിലെ അഭിഭാഷകനായ ശ്രീജിത്താണ് പിടിയിലായത്. കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്.

## Article Content

**പാലക്കാട്: **പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിലായി. പുതുനഗരത്തിലാണ് സംഭവം. ജില്ലാ കോടതിയിലെ അഭിഭാഷകനായ ശ്രീജിത്താണ് പിടിയിലായത്. കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂര്‍ ഭാഗത്തു നിന്നും വരവെ പുതുനഗരം കവലയില്‍ വെച്ചാണ് പിടിയിലായത്. എസ്‌ഐ കെ.ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രീജിത് ഓടിച്ച കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് പോലീസ് ജീപ്പില്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. മുന്‍പും പോലീസ് പരിശോധനയ്ക്കിടെ കാര്‍ വെട്ടിച്ചു കടന്നിട്ടുള്ളയാളാണ് ശ്രീജിത്.പാലക്കാട് കോടതിയിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313587/lawyer-arrested-while-smuggling-ganja-in-a-car-in-palakkad)