---
title: "ജിഎസ്ടി പരിഷ്കരണം; നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും"
english_title: "BJP MPs will congratulate Prime Minister Narendra Modi today for implementing the crucial GST reforms."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313450/bjp-mps-will-congratulate-prime-minister-narendra-modi-today-for-implementing-the-crucial-gst-reforms"
published_at: "2025-09-08T07:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be3a5bca3c4_modi.jpg"
keywords: []
---

# ജിഎസ്ടി പരിഷ്കരണം; നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും

> **Lead Summary:** നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

## Article Content

നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

അതേസമയം, ജിഎസ്ടി പരിഷ്കരണത്തിലെ പരാതികൾ പരിഹരിക്കാനായി കാബിനറ്റ് സെക്രട്ടറി വിളിച്ച യോ​ഗം ഇന്ന് ചേരും. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതടക്കം വിവിധ മന്ത്രാലയ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോ​ഗത്തിൽ ചർച്ച ചെയ്യും. വസ്ത്ര മേഖലയിലുള്ളവർ, സൈക്കിൾ നിർമ്മാതാക്കൾ, ഇൻഷൂറൻസ് മേഖലയിലുള്ളവർ ഒക്കെ പരിഷ്കരണത്തിൽ പരാതി അറിയിച്ചിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്ര കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. ഇതിന് ശേഷം ഇരകളായ യുവതികളുടെ മൊഴി രേഖപ്പെടുത്തും. ഗര്‍ഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313450/bjp-mps-will-congratulate-prime-minister-narendra-modi-today-for-implementing-the-crucial-gst-reforms)