---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്"
english_title: "Crime Branch team to record statements of more people in the sexual assault case against MLA Rahul Mangkootathil."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313449/crime-branch-team-to-record-statements-of-more-people-in-the-sexual-assault-case-against-mla-rahul-mangkootathil"
published_at: "2025-09-08T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be39446cccf_rahul.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്

> **Lead Summary:** **തിരുവനന്തപുരം: **രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്ര കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.

## Article Content

**തിരുവനന്തപുരം: **രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്ര കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. ഇതിന് ശേഷം ഇരകളായ യുവതികളുടെ മൊഴി രേഖപ്പെടുത്തും. ഗര്‍ഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313449/crime-branch-team-to-record-statements-of-more-people-in-the-sexual-assault-case-against-mla-rahul-mangkootathil)