---
title: "പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man who left home after a fight was found dead in another house under construction."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313446/a-young-man-who-left-home-after-a-fight-was-found-dead-in-another-house-under-construction"
published_at: "2025-09-08T07:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be348cba271_dead.jpg"
keywords: []
---

# പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പത്തനാപുരം : **പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് ചേത്തടി ആലുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അജി യാണ് മരിച്ചത്. വെള്ളി വൈകിട്ടാണു വീട്ടിൽനിന്നിറങ്ങിയത്.

## Article Content

**പത്തനാപുരം : **പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് ചേത്തടി ആലുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അജി യാണ് മരിച്ചത്. വെള്ളി വൈകിട്ടാണു വീട്ടിൽനിന്നിറങ്ങിയത്.

വീട്ടുകാർ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീട്ടുടമ ഇവിടെ എത്തിയപ്പോഴാണ് പടിയിൽ അജി കിടക്കുന്നതായി കണ്ടത്. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണു പ്രാഥമിക വിവരം. ഭാര്യ: ശ്രീജ, മക്കൾ: ആദർശ്, അങ്കിത.

അതേസമയം കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ് ഇദ്ദേഹം. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313446/a-young-man-who-left-home-after-a-fight-was-found-dead-in-another-house-under-construction)