---
title: "അടുക്കളയിൽ കിട്ടുന്ന ഇവ  മുഖത്ത് തേക്കരുതേ....; നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണി"
english_title: "Don't put these things you find in the kitchen on your face.... You'll have a tough job ahead of you."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313423/dont-put-these-things-you-find-in-the-kitchen-on-your-face-youll-have-a-tough-job-ahead-of-you"
published_at: "2025-09-07T21:20:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdaa53bbdab_FACE.jpg"
keywords: []
---

# അടുക്കളയിൽ കിട്ടുന്ന ഇവ  മുഖത്ത് തേക്കരുതേ....; നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണി

> **Lead Summary:** സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി മുഖത്ത് പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ് നമ്മളിൽ പലരും . എന്നാൽ അടുക്കളയിൽ കിട്ടുന്ന പലതും മുഖത്ത് ഉപയോഗിച്ചാൽ പണികിട്ടിയേക്കും . കയ്യിൽ കിട്ടുന്നത് എല്ലാം മുഖത്ത് തേച്ചാൽ ചർമത്തിന് ഗുണമല്ല, ദോഷമായിരിക്കും സംഭവിക്കുക എന്നാണ് ചർമരോഗ വിദഗ്ധർ പറയുന്നത്.

## Article Content

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി മുഖത്ത് പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ് നമ്മളിൽ പലരും . എന്നാൽ അടുക്കളയിൽ കിട്ടുന്ന പലതും മുഖത്ത് ഉപയോഗിച്ചാൽ പണികിട്ടിയേക്കും . കയ്യിൽ കിട്ടുന്നത് എല്ലാം മുഖത്ത് തേച്ചാൽ ചർമത്തിന് ഗുണമല്ല, ദോഷമായിരിക്കും സംഭവിക്കുക എന്നാണ് ചർമരോഗ വിദഗ്ധർ പറയുന്നത്.

**നാരങ്ങ: **നാരങ്ങ എളുപ്പം കിട്ടുന്ന വസ്തുവായതിനാൽ, നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനെന്ന പേരിൽ പലരീതിയിൽ നമ്മളിത് ഉപയോഗിക്കാറുണ്ട്. എന്നാൽ, വളരെ കുറഞ്ഞ പിഎച്ച് മൂല്യമുള്ള ഒന്നാണ് നാരങ്ങാനീര്. അമ്ലഗുണമുള്ള നാരങ്ങാനീര് ചർമത്തിന് ദോഷം ചെയ്യും. കോണ്ടാക്ട് ഡെർമറ്റൈറ്റിസ്, കെമിക്കൽ ബേൺ, സിട്രിക് ആസിഡ് ഉള്ളതിനാൽ എക്സ്ഫോളിയേഷൻ, ഇവയ്ക്കെല്ലാം നാരങ്ങാനീര് കാരണമാകും.

**ബേക്കിങ് സോഡ:** ക്ഷാരഗുണമുള്ള വസ്തുവാണ് ബേക്കിങ് സോഡ. ചർമത്തിന്‍റെ ബാക്ടീരിയകളെയും മറ്റും പ്രതിരോധിക്കാനുള്ള ക‍ഴിവിനെ ഇല്ലതാക്കാൻ ഇതുമതി. ചർമത്തിലെ ആസിഡ് മാന്റിലിനെ തടസ്സപ്പെടുത്തുന്നതിലൂടെയാണ് ഇത് സംഭവിക്കുക. ഇത് പതിവായി പുരട്ടിയാൽ ചർമം വരണ്ടതാകും. ഇത് മുഖക്കുരുവിനുള്ള സാധ്യത വർധിപ്പിക്കും.

**പച്ചമുട്ട: **എളുപ്പം കിട്ടുമെന്നതിനാൽ എടുത്തു പ്രയോഗിക്കേണ്ട ഒന്നല്ല, പച്ചമുട്ട. ഇതിലുള്ള സാൽമൊണെല്ല ബാക്ടീരിയ, ചർമത്തിലും കണ്ണുകളിലും അണുബാധക്ക് കാരണമായേക്കാം. എഗ് പ്രോട്ടീനെ ആഗിരണം ചെയ്യാൻ ചർമത്തിനാകില്ല. അതിനാൽ മുട്ടയുടെ വെള്ള അടങ്ങിയ ഫേസ്മാസ്കിടുന്നതിൽ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313423/dont-put-these-things-you-find-in-the-kitchen-on-your-face-youll-have-a-tough-job-ahead-of-you)