---
title: "വല്ല കാര്യം ഉണ്ടായിരുന്നോ .....;  യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ"
english_title: "Policeman suspended for sending a message to a woman."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313392/policeman-suspended-for-sending-a-message-to-a-woman"
published_at: "2025-09-07T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd649092b6d_suspended.jpg"
keywords: []
---

# വല്ല കാര്യം ഉണ്ടായിരുന്നോ .....;  യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ

> **Lead Summary:** **പത്തനംതിട്ട: **യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനാണ് സസ്പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്. കേസെടുത്തതോടെ പൊലീസുകാരന് സസ്പെൻ്റ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു.

## Article Content

**പത്തനംതിട്ട: **യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനാണ് സസ്പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്. കേസെടുത്തതോടെ പൊലീസുകാരന് സസ്പെൻ്റ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ​ഗോള അയ്യപ്പ സം​ഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313392/policeman-suspended-for-sending-a-message-to-a-woman)