---
title: "കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി  "
english_title: "The body of 10-year-old Tanha Sherin, who went missing after being swept away in a river in Koduvally Manipuram, has been found."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313360/the-body-of-10-year-old-tanha-sherin-who-went-missing-after-being-swept-away-in-a-river-in-koduvally-manipuram-has-been-found"
published_at: "2025-09-07T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd4491520da_dead.jpg"
keywords: []
---

# കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി  

> **Lead Summary:** കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തുവയസുകാരി തൻഹ ഷെറിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സ്കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തുവയസുകാരി തൻഹ ഷെറിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സ്കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു തൻഹ ഷെറിനെ കാണാതായത്. മാതാവിനും ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാനെത്തിയ തൻഹ കടവിലെ പാറയിൽ നിന്നും തെന്നി വീണ് ചുഴിയിൽപ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313360/the-body-of-10-year-old-tanha-sherin-who-went-missing-after-being-swept-away-in-a-river-in-koduvally-manipuram-has-been-found)