---
title: "വിവസ്ത്രയാക്കി സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്, അറസ്റ്റ്"
english_title: "Woman stripped, tied to a tree and beaten; Footage of brutality from Tamil Nadu emerges, arrest made"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313351/woman-stripped-tied-to-a-tree-and-beaten-footage-of-brutality-from-tamil-nadu-emerges-arrest-made"
published_at: "2025-09-07T13:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd3aef8ed89_tamil.jpg"
keywords: []
---

# വിവസ്ത്രയാക്കി സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്, അറസ്റ്റ്

> **Lead Summary:** **ചെന്നൈ: ** തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേർന്ന് മറ്റൊരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേർന്ന് സ്ത്രീയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്.

## Article Content

**ചെന്നൈ: ** തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേർന്ന് മറ്റൊരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേർന്ന് സ്ത്രീയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്.

സാരി അഴിച്ചെടുത്ത ശേഷം സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. നാല് സ്ത്രീകൾ ചേർന്ന് ഇരയാക്കപ്പെട്ട സ്ത്രീയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വടി ഉപയോഗിച്ച് ഇരയാക്കപ്പെട്ട സ്ത്രീയെ അടിക്കുന്നതും, ഒരാൾ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കടലൂർ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313351/woman-stripped-tied-to-a-tree-and-beaten-footage-of-brutality-from-tamil-nadu-emerges-arrest-made)