---
title: "പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂറും കാവിക്കൊടിയും; 25 പേർക്കെതിരെ കേസ്"
english_title: "A case has been filed against 25 people for alleged involvement in the flower field dispute in front of the Parthasarathy temple."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313330/a-case-has-been-filed-against-25-people-for-alleged-involvement-in-the-flower-field-dispute-in-front-of-the-parthasarathy-temple"
published_at: "2025-09-07T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd21a1b41ba_pookkalam.jpg"
keywords: []
---

# പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂറും കാവിക്കൊടിയും; 25 പേർക്കെതിരെ കേസ്

> **Lead Summary:** തി​രു​വോ​ണ​ദി​നം മു​തു​പി​ലാ​ക്കാ​ട് പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലി​ട്ട പൂ​ക്ക​ളം വി​വാ​ദ​ത്തി​ൽ ക​ലാ​പ ശ്ര​മ​ത്തി​ന് 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യ യു​വാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ന് തൊ​ട്ടു​മു​ന്നി​ൽ പൂ​ക്ക​ളം തീ​ർ​ക്കു​ക​യും അ​തി​ൽ ആ​ർ.​എ​സ്.​എ​സ് എ​ന്ന് എഴുതിവെക്കുകയും ചി​ഹ്ന​ങ്ങ​ളും കൊ​ടി​ക​ളും വരച്ചിടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

## Article Content

തി​രു​വോ​ണ​ദി​നം മു​തു​പി​ലാ​ക്കാ​ട് പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലി​ട്ട പൂ​ക്ക​ളം വി​വാ​ദ​ത്തി​ൽ ക​ലാ​പ ശ്ര​മ​ത്തി​ന് 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യ യു​വാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ന് തൊ​ട്ടു​മു​ന്നി​ൽ പൂ​ക്ക​ളം തീ​ർ​ക്കു​ക​യും അ​തി​ൽ ആ​ർ.​എ​സ്.​എ​സ് എ​ന്ന് എഴുതിവെക്കുകയും ചി​ഹ്ന​ങ്ങ​ളും കൊ​ടി​ക​ളും വരച്ചിടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

ഇ​തി​നോ​ട് ഭൂ​രി​പ​ക്ഷം ഭ​ക്തർക്കും വി​യോ​ജി​പ്പുള്ളതിനാൽ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ത​ന്നെ ഇ​ത്ത​വ​ണ നേ​രി​ട്ട് പൂ​ക്ക​ളം ഇ​ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തറി​ഞ്ഞ് സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യ യു​വാ​ക്ക​ൾ സം​ഘ​ടി​ച്ചെ​ത്തി സ്ഥ​ലം സം​ബ​ന്ധി​ച്ച് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ ത​ർ​ക്ക​മാ​യി. പൊ​ലീ​സ് ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്ഥ​ലം നി​ർ​ണ​യിക്കു​ക​യും പൂ​ക്ക​ള​ത്തി​ൽ കൊ​ടി​യോ ചി​ഹ്ന​ങ്ങ​ളോ പേ​രു​ക​ളോ എ​ഴു​ത​രു​തെ​ന്ന നി​ർദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് തി​രു​വോ​ണ ദി​വ​സം രാ​വി​ലെ ഇ​രു​കൂ​ട്ട​രും പൂ​ക്ക​ളം ഇ​ട്ട​ത്. എ​ന്നാ​ൽ, പൊ​ലീ​സ് മ​ട​ങ്ങി​യ​തോ​ടെ സം​ഘ്പ​രി​വാ​ർ തീ​ർ​ത്ത പൂ​ക്ക​ള​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് കൊ​ടി​യും ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റും കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും സ​മീ​പ​ത്ത് ശി​വ​ജി​യു​ടെ ഫ്ല​ക്സ് സ്ഥാ​പി​ക്കു​ക​യും ചെയ്യുകയായിരുന്നു.

പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോടെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് കൊ​ടി​വ​ര​ച്ച​തും ഫ്ല​ക്സും നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ചെ​റി​യ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. ഓപറേഷൻ സിന്ദൂർ എന്ന് എഴുതിയത് മായ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ സംഘ്പരിവാർ പ്രചാരണം നടത്തുകയും ചെയ്തു.

സർക്കാർ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച നിയമപരമായ ഉത്തരവുകൾ അനുസരിക്കാതിരിക്കുക, കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, കൂട്ടം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313330/a-case-has-been-filed-against-25-people-for-alleged-involvement-in-the-flower-field-dispute-in-front-of-the-parthasarathy-temple)