---
title: "സ്വർണ്ണത്തിനെ മറക്കാം ....; സംസ്ഥാനത്തെ സ്വർണവില 79000 കടന്നു....!"
english_title: "Gold prices in the state continue to remain at record prices."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313327/gold-prices-in-the-state-continue-to-remain-at-record-prices"
published_at: "2025-09-07T11:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd1f34a9b76_gold.jpg"
keywords: []
---

# സ്വർണ്ണത്തിനെ മറക്കാം ....; സംസ്ഥാനത്തെ സ്വർണവില 79000 കടന്നു....!

> **Lead Summary:** റെക്കോർഡ് വിലയിൽ തന്നെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ​ഇന്നലെ പവന് 640 രൂപ വർദ്ധിച്ചിരുന്നു, ഇതോടെ ആദ്യമായി സ്വർണവില 79000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10800 രൂപ നൽകേണ്ടിവരും.

## Article Content

റെക്കോർഡ് വിലയിൽ തന്നെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ​ഇന്നലെ പവന് 640 രൂപ വർദ്ധിച്ചിരുന്നു, ഇതോടെ ആദ്യമായി സ്വർണവില 79000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10800 രൂപ നൽകേണ്ടിവരും.

കഴിഞ്ഞ 2 ദിവസംകൊണ്ട് 1200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില രണ്ടാഴ്ചയ്ക്കുള്ളിൽ വില 9945 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 55 രൂപ മാത്രം.

ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറി. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. ഓണത്തിന് തന്നെ പതിനായിരം രൂപയിലേക്ക് എത്തുകയാണ്. ദീപാവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9945 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8165 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6355 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313327/gold-prices-in-the-state-continue-to-remain-at-record-prices)