---
title: "പാലക്കാട് കുറുനരിയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു, പിന്നാലെ മൃഗത്തെ ചത്ത നിലയിൽ കണ്ടെത്തി"
english_title: "Four people bitten by a jackal in Palakkad the animal was later found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313294/four-people-bitten-by-a-jackal-in-palakkad-the-animal-was-later-found-dead"
published_at: "2025-09-07T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bce7bdad81a_attack.jpg"
keywords: []
---

# പാലക്കാട് കുറുനരിയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു, പിന്നാലെ മൃഗത്തെ ചത്ത നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട് കുറുനരിയുടെ ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. തച്ചനാട്ടുകര പാറപ്പുറം കൂളാകുർശ്ശി വേലായുധൻ , മകൻ സുരേഷ് , ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് ആലിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടിൽ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

## Article Content

പാലക്കാട് കുറുനരിയുടെ ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. തച്ചനാട്ടുകര പാറപ്പുറം കൂളാകുർശ്ശി വേലായുധൻ , മകൻ സുരേഷ് , ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് ആലിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടിൽ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313294/four-people-bitten-by-a-jackal-in-palakkad-the-animal-was-later-found-dead)