---
title: "തൃശൂരിൽ പുഴയിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക് "
english_title: " young man died tragically three others were injured when an autorickshaw fell into a river after losing control in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313278/young-man-died-tragically-three-others-were-injured-when-an-autorickshaw-fell-into-a-river-after-losing-control-in-thrissur"
published_at: "2025-09-06T22:30:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68bc68f30d798_acdent.jpg"
keywords: []
---

# തൃശൂരിൽ പുഴയിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക് 

> **Lead Summary:** തൃശൂർ മണലി പുഴയിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. , മൂന്ന് പേർക്ക് പരിക്ക്. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷ് ആണ് മരിച്ചത്. ആമ്പല്ലൂർ സ്വദേശി ഓംബുള്ളി വീട്ടിൽ സുബിൻ, സഹോദരൻ സൂര്യൻ, മണലി സ്വദേശി പറമ്പൻ വീട്ടിൽ അബി എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

തൃശൂർ മണലി പുഴയിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. , മൂന്ന് പേർക്ക് പരിക്ക്. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷ് ആണ് മരിച്ചത്. ആമ്പല്ലൂർ സ്വദേശി ഓംബുള്ളി വീട്ടിൽ സുബിൻ, സഹോദരൻ സൂര്യൻ, മണലി സ്വദേശി പറമ്പൻ വീട്ടിൽ അബി എന്നിവർക്കാണ് പരിക്കേറ്റത്.

മണലി പാലത്തിന് സമീപത്തെ കടവിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. പുഴയിൽ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ച് വീണ നിതീഷ് പടവുകളിൽ തലയിടിച്ച് വീഴുകയും തുടർന്ന് ദേഹത്തേക്ക് ഓട്ടോ മറിയുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313278/young-man-died-tragically-three-others-were-injured-when-an-autorickshaw-fell-into-a-river-after-losing-control-in-thrissur)