---
title: "മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം; തിരുവനന്തപുരത്ത് ഒരു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം "
english_title: "One month old baby dies after breast milk gets stuck in his throat in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313272/one-month-old-baby-dies-after-breast-milk-gets-stuck-in-his-throat-in-thiruvananthapuram"
published_at: "2025-09-06T21:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc5cacedd9e_baby.jpg"
keywords: []
---

# മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം; തിരുവനന്തപുരത്ത് ഒരു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം 

> **Lead Summary:** തിരുവനന്തപുരത്ത് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒരു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ് -സമീറ ദമ്പതിമാരുടെ 30 ദിവസം പ്രായമുള്ള മകൾ അബീഹ ഫാത്തിമ ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരത്ത് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒരു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ് -സമീറ ദമ്പതിമാരുടെ 30 ദിവസം പ്രായമുള്ള മകൾ അബീഹ ഫാത്തിമ ആണ് മരിച്ചത്.

പാൽകുടിക്കുന്നതിനിടെ ശ്വാസതടസം കാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313272/one-month-old-baby-dies-after-breast-milk-gets-stuck-in-his-throat-in-thiruvananthapuram)