---
title: "കോഴിക്കോട്  താമരശ്ശേരിയിൽ പരിചയം നടിച്ച് എ ടി എം കാർഡ് കൈക്കലാക്കി; ചുമട്ടുതൊഴിലാളിയിൽ നിന്ന് തട്ടിയത് 5000 രൂപ"
english_title: "Kozhikode Thamarassery man pretended to be an acquaintance and took away an ATM card and swindled Rs. 5,000 from a porter."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313263/kozhikode-thamarassery-man-pretended-to-be-an-acquaintance-and-took-away-an-atm-card-and-swindled-rs-5000-from-a-porter"
published_at: "2025-09-06T20:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc4f58087ea_ATM.jpg"
keywords: []
---

# കോഴിക്കോട്  താമരശ്ശേരിയിൽ പരിചയം നടിച്ച് എ ടി എം കാർഡ് കൈക്കലാക്കി; ചുമട്ടുതൊഴിലാളിയിൽ നിന്ന് തട്ടിയത് 5000 രൂപ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയിൽ നിന്ന് പണം തട്ടിയെടുത്തു. പരിചയം നടിച്ച് ആദ്യം എ ടി എം കാർഡ് കൈക്കലാക്കി. തുടർന്ന് ചുമട്ടുതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലെ 5000 രൂപ തട്ടിയെടുക്കുകയായിരുന്നു. താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.

## Article Content

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയിൽ നിന്ന് പണം തട്ടിയെടുത്തു. പരിചയം നടിച്ച് ആദ്യം എ ടി എം കാർഡ് കൈക്കലാക്കി. തുടർന്ന് ചുമട്ടുതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലെ 5000 രൂപ തട്ടിയെടുക്കുകയായിരുന്നു. താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്‍റെ പണമാണ് നഷ്ടപ്പെട്ടത്.

എ ടി എം കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ എ ടി എം കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായി താമരശ്ശേരി കാനറാ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ, പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. താമരശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിൽ നിന്നും ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്. രണ്ട് വട്ടവും പണം തട്ടിയത് ഒരാളാണെന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313263/kozhikode-thamarassery-man-pretended-to-be-an-acquaintance-and-took-away-an-atm-card-and-swindled-rs-5000-from-a-porter)