---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being hit by car while crossing road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313235/housewife-dies-after-being-hit-by-car-while-crossing-road"
published_at: "2025-09-06T18:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc2a9b08767_jjjty.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **അങ്കമാലി: ( **[www.truevisionnews.com]** ) ** ദേശീയപാത കരിയാട് കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം പനങ്ങാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൾ വത്സലയാണ് മരിച്ചത്.

## Article Content

**അങ്കമാലി: ( **[www.truevisionnews.com]** ) ** ദേശീയപാത കരിയാട് കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം പനങ്ങാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൾ വത്സലയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. കരിയാട് കവലയിലെ പച്ചക്കറി വിപണന കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു വത്സല ബസ്സിറങ്ങി സ്ഥാപനത്തിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിമാനത്താവളത്തിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ അവശനിലയിലായ വത്സലയെ അപകടത്തിനിടയാക്കിയ കാറിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ മരിച്ചു. മകൾ: സിന്ധു. മരുമകൻ: അരുൺ.

അതേസമയം വയനാട് മീനങ്ങാടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഏച്ചോം കൈപ്പാട്ടുകുന്ന് കിഴക്കെ പുരയ്ക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ പന്നിമുണ്ട തച്ചമ്പത്ത് ശിവരാഗ് (20) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൃഷ്ണഗിരിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏച്ചോം സ്വദേശി അലൻ, മൈലമ്പാടി സ്വദേശി ബിജു എന്നിവർ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313235/housewife-dies-after-being-hit-by-car-while-crossing-road)