---
title: "കണ്ണൂരിൽ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായി, തെരച്ചിൽ ആരംഭിച്ചു"
english_title: "A girl from Kozhikode went missing after being swept away in a river in Kannur a search has been launched"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313230/a-girl-from-kozhikode-went-missing-after-being-swept-away-in-a-river-in-kannur-a-search-has-been-launched"
published_at: "2025-09-06T17:33:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68bc238192541_HJJ.jpg"
keywords: []
---

# കണ്ണൂരിൽ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായി, തെരച്ചിൽ ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

അതെസമയം കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയ തൻഹ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനാഗങ്ങളും ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.

പുഴയിലെ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞത് തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട് .സ്കൂബാ ടീം അംഗങ്ങൾ പുഴയുടെ അടിത്തട്ടിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.മരത്തടികളും പാറക്കെട്ടുകളും ആണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313230/a-girl-from-kozhikode-went-missing-after-being-swept-away-in-a-river-in-kannur-a-search-has-been-launched)