---
title: "ഓണത്തിന് 'മദ്യ മോഷണം'; ചാക്കുകണക്കിന് മദ്യം കളവുപോയി, പ്രതിയെ കുടുക്കി പോലീസ്"
english_title: "Onam 'liquor theft'; Hundreds of bags of liquor stolen, police nab suspect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313212/onam-liquor-theft-hundreds-of-bags-of-liquor-stolen-police-nab-suspect"
published_at: "2025-09-06T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc0cca4ed2a_CBCVCVCVC.jpg"
keywords: []
---

# ഓണത്തിന് 'മദ്യ മോഷണം'; ചാക്കുകണക്കിന് മദ്യം കളവുപോയി, പ്രതിയെ കുടുക്കി പോലീസ്

> **Lead Summary:** **പാലക്കാട്: [**[ ]കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് ഔട്ട്ലെറ്റിനുള്ളിൽ കയറി മോഷണം നടത്തിയത്. അതേസമയം, രവിയെ സഹായിച്ച പല്ലശ്ശന സ്വദേശി മുരളീധരൻ എന്ന ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മോഷണം മൂന്നുപേർ ചേർന്നാണ് ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

## Article Content

**പാലക്കാട്: [**[ ]കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് ഔട്ട്ലെറ്റിനുള്ളിൽ കയറി മോഷണം നടത്തിയത്. അതേസമയം, രവിയെ സഹായിച്ച പല്ലശ്ശന സ്വദേശി മുരളീധരൻ എന്ന ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മോഷണം മൂന്നുപേർ ചേർന്നാണ് ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ഒരാൾ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേർ ഔട്ട്ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. ഓണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിൻ്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ പ്രതികരിച്ചു.

മോഷ്ടാവ് മദ്യം കടത്തിയത് മൂന്ന് ചാക്കുകളിലായാണ്. വ്യത്യസ്ത ബ്രാൻഡുകളിലെ വിവിധ മദ്യങ്ങളാണ് കളവ് പോയത്. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഓണ ദിവസം പുലർച്ചെ 2.30 നാണ് ഔട്ട്ലെറ്റിൻ്റെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അഞ്ചു മണിക്കൂർ സമയമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിൻ്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313212/onam-liquor-theft-hundreds-of-bags-of-liquor-stolen-police-nab-suspect)