---
title: "നാടിനെ നടുക്കി....! കാണാതായ കുട്ടിയുടെ മൃതദേഹം ജലാശയത്തിൽ; കൊലപാതകമെന്ന് ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു"
english_title: "The country was shocked....! The body of a missing child was found in a body of water; Two people were beaten to death by a mob, accusing them of murder."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313208/the-country-was-shocked-the-body-of-a-missing-child-was-found-in-a-body-of-water-two-people-were-beaten-to-death-by-a-mob-accusing-them-of-murder"
published_at: "2025-09-06T15:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc07d8eb7a3_AFDSFVSDCDA.jpg"
keywords: []
---

# നാടിനെ നടുക്കി....! കാണാതായ കുട്ടിയുടെ മൃതദേഹം ജലാശയത്തിൽ; കൊലപാതകമെന്ന് ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

> **Lead Summary:** കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം.

## Article Content

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം.

കഴിഞ്ഞ ദിവസം മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ തൊട്ടടുത്ത ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അയൽവാസികളായ രണ്ടുപേർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇതിനെത്തുടർന്ന് പ്രകോപിതരായ ഒരു കൂട്ടം ആളുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313208/the-country-was-shocked-the-body-of-a-missing-child-was-found-in-a-body-of-water-two-people-were-beaten-to-death-by-a-mob-accusing-them-of-murder)