---
title: "കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനം; നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ, അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശം"
english_title: "Assault at Kunnamkulam Police Station Action recommended against four policemen disciplinary action to be reviewed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313179/assault-at-kunnamkulam-police-station-action-recommended-against-four-policemen-disciplinary-action-to-be-reviewed"
published_at: "2025-09-06T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbecb1e34a0_ghghfgh.jpg"
keywords: []
---

# കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനം; നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ, അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 4 പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313179/assault-at-kunnamkulam-police-station-action-recommended-against-four-policemen-disciplinary-action-to-be-reviewed)