---
title: "ആശങ്കയിലാക്കി ആകാശയാത്ര; കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം 2 മണിക്കൂറിന് ശേഷം തിരിച്ചിറക്കി"
english_title: "Air travel in turmoil; IndiGo flight from Kochi lands back after 2 hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313166/air-travel-in-turmoil-indigo-flight-from-kochi-lands-back-after-2-hours"
published_at: "2025-09-06T12:55:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbe217636f7_SSDFSDFS.jpg"
keywords: []
---

# ആശങ്കയിലാക്കി ആകാശയാത്ര; കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം 2 മണിക്കൂറിന് ശേഷം തിരിച്ചിറക്കി

> **Lead Summary:** **കൊച്ചി: [**കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ 6E-1403 വിമാനമാണ് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്തിൽ 180 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

## Article Content

**കൊച്ചി: [**കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ 6E-1403 വിമാനമാണ് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്തിൽ 180 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

യാത്ര പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിലേറെ സഞ്ചരിച്ച ശേഷം രാത്രി 1:44നാണ് കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിന്നീട് ഇൻഡിഗോ യാത്രക്കാർക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. ഈ വിമാനം വെളുപ്പിന് 3:30ന് യാത്രക്കാരുമായി അബൂദബിയിലേക്ക് പുറപ്പെട്ടു.

കൊച്ചിയിൽ നിന്നും അബൂദബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E-1403 പാതിവഴിയിൽ യാത്ര റദ്ദാക്കി തിരിച്ചിറക്കിയ വിവരം വിമാനം ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ Flightradar24.com സ്ഥിരീകരിച്ചു. മറ്റൊരു ക്രൂ സംഘവുമായാണ് പകരം സജ്ജീകരിച്ച വിമാനം അബൂദബിലേക്ക് യാത്ര തിരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313166/air-travel-in-turmoil-indigo-flight-from-kochi-lands-back-after-2-hours)