---
title: "'മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയല്ല, ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല'; വിഡി സതീശനെ വിമര്‍ശിച്ച് കെ. സുധാകരൻ"
english_title: "former opposition leader k sudhakaran criticize opposition leader vd satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313163/former-opposition-leader-k-sudhakaran-criticize-opposition-leader-vd-satheesan"
published_at: "2025-09-06T12:39:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbdeee19408_tuyuy.jpg"
keywords: []
---

# 'മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയല്ല, ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല'; വിഡി സതീശനെ വിമര്‍ശിച്ച് കെ. സുധാകരൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മുൻ പ്രതിപക്ഷനേതാവ് കെ. സുധാകരൻ. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദ്ദനമേറ്റ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മുൻ പ്രതിപക്ഷനേതാവ് കെ. സുധാകരൻ. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദ്ദനമേറ്റ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ബീഡി ബീഹാർ പോസ്റ്റിൽ കെപിസിസി അധ്യക്ഷൻ അഭിപ്രായം പറഞ്ഞ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. പുതിയ അധ്യക്ഷൻ വരാത്തത് പോരായ്മയാണെന്ന് പറഞ്ഞ കെ സുധാകരൻ കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും ചൂണ്ടിക്കാട്ടി.

അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് സൂചന . കേരളത്തിൻ്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവൺ റാവു കേരളത്തിലെ നേതാക്കളെ നേരിട്ട് കണ്ടു. നിലവിൽ പരിഗണനയിൽ ഉള്ളത് നാലു പേരുകളാണ്.

കെ.എം അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവർ പരിഗണനയിൽ. പ്രതിപക്ഷ നേതാവ് രണ്ടു പേരുകൾ നിർദ്ദേശിച്ചു. കെ.പി.സി.സി അധ്യക്ഷന് മൂന്നു പേരുകൾ നിർദേശിച്ചു. ഒറ്റ പേര് മാത്രം രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. പ്രഖ്യാപനം ഈ മാസം പത്തിന് മുൻപ് നടത്തിയേക്കും.അധ്യക്ഷ സ്ഥാനം പിടിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

അസ്വാരസ്യങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കരുത്തുറ്റ നേതൃത്വം വേണമെന്നാണ് പൊതുവികാരം. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313163/former-opposition-leader-k-sudhakaran-criticize-opposition-leader-vd-satheesan)