---
title: "തലയിലും ചെവിയിലും ചോരപ്പാടുകൾ, പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Youth found dead near lodge in Perumbavoor blood stains on head and ears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313151/youth-found-dead-near-lodge-in-perumbavoor-blood-stains-on-head-and-ears"
published_at: "2025-09-06T11:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbd26f3b066_jjjj.jpg"
keywords: []
---

# തലയിലും ചെവിയിലും ചോരപ്പാടുകൾ, പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് അനുപമ ലോഡ്ജിൻ്റെ ആളൊഴിഞ്ഞ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ പിൻഭാഗത്തും ചെവികളിലും ചോരപ്പാടുകളുണ്ട്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് അനുപമ ലോഡ്ജിൻ്റെ ആളൊഴിഞ്ഞ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ പിൻഭാഗത്തും ചെവികളിലും ചോരപ്പാടുകളുണ്ട്.

കഴിഞ്ഞ അഞ്ചുദിവസമായി ഈ ലോഡ്ജ് അവധിയാണ്. ആളുകൾ സഞ്ചരിക്കാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ വർധിപ്പിക്കുന്നുണ്ട്. പെരുമ്പാവൂർ പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത സ്ഥാപന ഉടമയാണ് മൃതദേഹം കണ്ടത്. ഇയാൾ ഉപയോഗിക്കുന്ന ശുചിമുറിക്ക് സമീപത്താണ് മൃതദേഹം കിടന്നത്.

അതേസമയം വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 4 വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്യാമു വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313151/youth-found-dead-near-lodge-in-perumbavoor-blood-stains-on-head-and-ears)