---
title: "കോഴിക്കോട് പേരാമ്പ്രയിൽ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment for injuries sustained in a vehicle accident in Perambra Kozhikode died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313141/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-vehicle-accident-in-perambra-kozhikode-died"
published_at: "2025-09-06T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbc6ee9fb1b_hhhhh.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കായണ്ണ(കോഴിക്കോട് ) : ( **[www.truevisionnews.com]** ) ** പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലുളി തറമ്മല്‍ മനോജന്റെ മകന്‍ മൃഥുല്‍ ആണ് മരണപ്പെട്ടത്.

## Article Content

**കായണ്ണ(കോഴിക്കോട് ) : ( **[www.truevisionnews.com]** ) ** പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലുളി തറമ്മല്‍ മനോജന്റെ മകന്‍ മൃഥുല്‍ ആണ് മരണപ്പെട്ടത്.

കൈതയ്ക്കല്‍ വെച്ച് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കായണ്ണ ചെമ്പോടുമ്മല്‍ രാജീവന്റെ മകന്‍ രാഹുല്‍ (23)നും ഗുരുരമായി പരിക്കേററു മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

അതേസമയം മദ്യപിച്ച് കാറോടിച്ച് യുവാവ് നടത്തിയ അഭ്യാസ പ്രകടനത്തില്‍ തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

ഇയാള്‍ ഇതിനിടെ ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തിരുന്നു. തെരുവില്‍ കച്ചവടം നടത്തി വന്ന കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി വടക്ക് ഷഫീഖ് മന്‍സില്‍ സുബൈര്‍ കുട്ടി (72) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313141/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-vehicle-accident-in-perambra-kozhikode-died)