---
title: "പാലക്കാട് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്; കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Husband hacks wife to death with a machete in Palakkad taken into custody by police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313099/husband-hacks-wife-to-death-with-a-machete-in-palakkad-taken-into-custody-by-police"
published_at: "2025-09-05T21:58:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68bb0ffa1860a_rr.jpg"
keywords: []
---

# പാലക്കാട് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്; കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് മലമ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്. മലമ്പുഴ ചേമ്പന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. ഉണ്ണിക്കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ഉണ്ണികൃഷ്ണനെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് മലമ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്. മലമ്പുഴ ചേമ്പന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. ഉണ്ണിക്കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ഉണ്ണികൃഷ്ണനെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിൽ നിസാര പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ തേടി ബിന്ദു വീട്ടിലേക്ക് മടങ്ങിപ്പോയി. ഉണ്ണിക്കൃഷ്ണൻ സ്ഥിരം മദ്യപിച്ച് ബഹളം വെക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313099/husband-hacks-wife-to-death-with-a-machete-in-palakkad-taken-into-custody-by-police)