---
title: "കൊളസ്‌ട്രോൾ, അമിത ക്ഷീണം....! അറിയാതെ പോകരുത് തൈറോയ്‌ഡിന്റെ ഈ ലക്ഷണങ്ങൾ "
english_title: "Symptoms of thyroid disease health "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313098/symptoms-of-thyroid-disease-health-new"
published_at: "2025-09-05T21:57:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bb0ff24af6e_thyroid.jpg"
keywords: []
---

# കൊളസ്‌ട്രോൾ, അമിത ക്ഷീണം....! അറിയാതെ പോകരുത് തൈറോയ്‌ഡിന്റെ ഈ ലക്ഷണങ്ങൾ 

> **Lead Summary:** തൈറോയിഡ് എന്നത് മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ഗ്രന്ഥിയാണ്. ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾപ്പെടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുക എന്നതാണ് തൈറോയ്ഡിന്റെ ധർമ്മം. കഴുത്തിന്റെ മുൻഭാഗത്ത്, ചിത്രശലഭത്തിന്റെ ആകൃതിയിൽ ശ്വാസനാളത്തിന് ചുറ്റും ഇത് സ്ഥിതി ചെയ്യുന്നു. രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തിൽ പതർച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങൾ.

## Article Content

തൈറോയിഡ് എന്നത് മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ഗ്രന്ഥിയാണ്. ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾപ്പെടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുക എന്നതാണ് തൈറോയ്ഡിന്റെ ധർമ്മം. കഴുത്തിന്റെ മുൻഭാഗത്ത്, ചിത്രശലഭത്തിന്റെ ആകൃതിയിൽ ശ്വാസനാളത്തിന് ചുറ്റും ഇത് സ്ഥിതി ചെയ്യുന്നു. രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തിൽ പതർച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങൾ.

തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് കൊളസ്‌ട്രോൾ. ആഹാരവും വ്യായാമവുമെല്ലാം കൃത്യമായി പാലിച്ചിട്ടും കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ തൈറോയ്ഡിനെ സംശയിക്കണം. ഹൈപ്പോതൈറോയിഡുള്ളവരിൽ ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എല്ലും ട്രൈഗ്ലിസറൈഡുകളും ഉയർന്നുനിൽക്കും. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ കുറയുകയും ചെയ്യും. ചെറുപ്രായത്തിലെ കൊളസ്‌ട്രോൾ വർധന ശ്രദ്ധയിൽ പെട്ടാലും തൈറോയ്ഡ് പരിശോധിക്കാം

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾക്ക് പാരമ്പര്യം ഒരു കാരണമാണ്. കുടുംബത്തിൽ പിതാവ്, മാതാവ്, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കിൽ മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.

മുടിയുടേയും ചർമ്മത്തിന്റേയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ്് ഹോർമോൺ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചർമ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും മുടികൊഴിച്ചിലും, തൈറോയ്ഡിന്റെ കാരണങ്ങളാകാം.

ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാൽ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോൾ തൈറോയ്ഡിന്റെ തകരാറുകൾ മൂലമായിരിക്കാം. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. എന്നാൽ അപൂർവ്വമായി ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഊർജ്ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്.

കഴുത്തിൽ നീർക്കെട്ട്, ടൈയും മറ്റും കെട്ടുമ്പോൾ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാണ്. കുട്ടികളിൽ പൊക്കക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവയും, ഹൈപ്പർ ആക്റ്റിവിറ്റിയും തൈറോയ്ഡ് പ്രശ്‌നങ്ങൾ മൂലം വരാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313098/symptoms-of-thyroid-disease-health-new)