---
title: "കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ സ്കൂട്ടറിടിച്ച് വയോധികൻ മരിച്ചു"
english_title: "Elderly man dies after being hit by scooter on Kuttiadi Kozhikode state highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313097/elderly-man-dies-after-being-hit-by-scooter-on-kuttiadi-kozhikode-state-highway"
published_at: "2025-09-05T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bb09b58b6c2_yyy.jpg"
keywords: []
---

# കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ സ്കൂട്ടറിടിച്ച് വയോധികൻ മരിച്ചു

> **Lead Summary:** **പേരാമ്പ്ര (കോഴിക്കോട്): ( **[www.truevisionnews.com]** ) **കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ കടിയങ്ങാട് മുൻ സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു. കടിയങ്ങാട് പുത്തൻപുരയിൽ ബാലകൃഷ്ണൻ നായരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കടിയങ്ങാട് ഡേ മാർട്ടിനു സമീപത്തായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

## Article Content

**പേരാമ്പ്ര (കോഴിക്കോട്): ( **[www.truevisionnews.com]** ) **കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ കടിയങ്ങാട് മുൻ സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു. കടിയങ്ങാട് പുത്തൻപുരയിൽ ബാലകൃഷ്ണൻ നായരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കടിയങ്ങാട് ഡേ മാർട്ടിനു സമീപത്തായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

ഭാര്യ: വിമല, മക്കൾ: സന്തോഷ്‌ കുമാർ (ഒമാൻ), രജിത്കുമാർ (ഷാർജ). മരുമക്കൾ: സിന്ധു (ചെന്നൈ), രജിഷ (മണിയൂർ).

അതേസമയം കുളത്തൂപ്പുഴയിൽ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന അറുപത്തിയഞ്ചുകാരിയായ ഓമന ആണ് മരിച്ചത്.

അപകട സ്ഥലത്തെത്തിയ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പരുക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313097/elderly-man-dies-after-being-hit-by-scooter-on-kuttiadi-kozhikode-state-highway)