---
title: "ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അപകടം; കിണറ്റിൽ വീണ ഡ്രൈവർക്ക് രക്ഷകരായി ഫയർഫോഴ്സ്"
english_title: "Fireforce rescue driver who lost control of autorickshaw and fell into well in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313096/fireforce-rescue-driver-who-lost-control-of-autorickshaw-and-fell-into-well-in-ernakulam"
published_at: "2025-09-05T21:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bb076b56e96_accdent.jpg"
keywords: []
---

# ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അപകടം; കിണറ്റിൽ വീണ ഡ്രൈവർക്ക് രക്ഷകരായി ഫയർഫോഴ്സ്

> **Lead Summary:** കൊച്ചി: എറണാകുളം പട്ടിമറ്റത്തിനടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ കിണറ്റിൽ വീണ ഓട്ടോ ഡ്രൈവർക്ക് രക്ഷകരായി ഫയർഫോഴ്സ്. ഓട്ടോ ഡ്രൈവർ ആദിത്യൻ ആണ് കിണറ്റിൽ വീണത്. ഇന്ന് വൈകുന്നേരം 3.15ഓടെയായിരുന്നു അപകടം. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് മറിഞ്ഞത്.

## Article Content

കൊച്ചി: എറണാകുളം പട്ടിമറ്റത്തിനടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ കിണറ്റിൽ വീണ ഓട്ടോ ഡ്രൈവർക്ക് രക്ഷകരായി ഫയർഫോഴ്സ്. ഓട്ടോ ഡ്രൈവർ ആദിത്യൻ ആണ് കിണറ്റിൽ വീണത്. ഇന്ന് വൈകുന്നേരം 3.15ഓടെയായിരുന്നു അപകടം. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് മറിഞ്ഞത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഒരു ഏണി കിണറ്റിലേക്ക് ഇറക്കി നൽകി. അതിൽപിടിച്ച് ആദിത്യൻ നിന്നു. തുടർന്ന് പട്ടിമറ്റത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ആദിത്യനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. വെള്ളത്തിലേക്ക് വീണ പേഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ നിന്നും എടുത്തു കൊടുത്തു. അപകടത്തിൽ ആദിത്യന് കാര്യമായ പരിക്കുകളൊന്നും തന്നെയില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313096/fireforce-rescue-driver-who-lost-control-of-autorickshaw-and-fell-into-well-in-ernakulam)