---
title: "ജീവനൊടുക്കാൻ അൻപത്തിരണ്ടുകാരൻ പുഴയിൽചാടി; നീന്തിക്കയറിയത് കൊടുംവനത്തിൽ, രക്ഷയായി അഗ്നിരക്ഷാസേന"
english_title: "A 52 yearold man jumped into a river to commit suicide he swam out into the dense forest and was saved by the fire department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313093/a-52-yearold-man-jumped-into-a-river-to-commit-suicide-he-swam-out-into-the-dense-forest-and-was-saved-by-the-fire-department"
published_at: "2025-09-05T21:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bb0318e8d15_ghfg.jpg"
keywords: []
---

# ജീവനൊടുക്കാൻ അൻപത്തിരണ്ടുകാരൻ പുഴയിൽചാടി; നീന്തിക്കയറിയത് കൊടുംവനത്തിൽ, രക്ഷയായി അഗ്നിരക്ഷാസേന

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** ജീവനൊടുക്കാനായി പുഴയിൽചാടിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാർ ആണ് പുഴയിൽചാടിയത്. എന്നാൽ, നീന്തലറിയാവുന്ന ഇയാൾ പിന്നീട് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്ക് നീന്തിക്കയറുകയായിരുന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** ജീവനൊടുക്കാനായി പുഴയിൽചാടിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാർ ആണ് പുഴയിൽചാടിയത്. എന്നാൽ, നീന്തലറിയാവുന്ന ഇയാൾ പിന്നീട് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്ക് നീന്തിക്കയറുകയായിരുന്നു.

വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലേക്കാണ് ഇയാൾ കയറിച്ചെന്നത്. തുടർന്ന് കോതമംഗലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ ഉൾവനത്തിൽനിന്ന് കണ്ടെത്തിയത്. അനുനയിപ്പിച്ച് മറുകരയിൽ എത്തിച്ച് കൃഷ്ണകുമാറിനെ കോതമംഗലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ കെ.പി. ഷെമീർ, ബേസിൽഷാജി, പി.എം. നിസാമുദീൻ, എസ്. സൽമാൻഖാൻ, വി.എച്ച്. അജ്നാസ്, എസ്. ഷെഹീൻ, ജീസൻ കെ സജി, ഹോംഗാർഡ് എം. സേതു എന്നിവരാണ് രക്ഷാപ്രവർത്തനo നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313093/a-52-yearold-man-jumped-into-a-river-to-commit-suicide-he-swam-out-into-the-dense-forest-and-was-saved-by-the-fire-department)