---
title: "ഓണാഘോഷത്തിനിടയിൽ നാദാപുരം വളയത്ത് യുവ സൈനികൻ മരിച്ച നിലയിൽ"
english_title: "A young soldier was found dead in Nadapuram Valayam during Onam celebrations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313085/a-young-soldier-was-found-dead-in-nadapuram-valayam-during-onam-celebrations"
published_at: "2025-09-05T19:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68baf2c0e3061_WhatsApp_Image_2025-09-05_at_7.54.46_PM.jpeg"
keywords: []
---

# ഓണാഘോഷത്തിനിടയിൽ നാദാപുരം വളയത്ത് യുവ സൈനികൻ മരിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **നാദാപുരം വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ. വളയം നിരവുമ്മൽ സ്വദേശി ഒന്തമ്മൽ അർജുൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വീടിന്റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **നാദാപുരം വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ. വളയം നിരവുമ്മൽ സ്വദേശി ഒന്തമ്മൽ അർജുൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വീടിന്റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥനായ അർജുൻ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. വീടിന് സമീപത്തുള്ള ഒരാൾ മരിച്ചതിനെ തുടർന്ന് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചിരുന്നു. തുടർന്നാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മൃതദേഹം നാദാപുരം ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. മരണ കാരണം വ്യക്തമല്ല. അച്ഛൻ: രവീന്ദ്രൻ, അമ്മ: റീജ, ഭാര്യ: പ്രവിശ്യ.

**ജീവിതത്തിൽ ചില ഘട്ടങ്ങളിൽ വിഷാദവും നിരാശയും തോന്നുന്നത് സാധാരണമാണ്. എന്നാൽ, അത് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണെങ്കിൽ, അത് വളരെ ഗൗരവമായ ഒരു കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, താഴെ പറയുന്നവ ശ്രദ്ധിക്കുക:**

സഹായം തേടുക: നിങ്ങളുടെ വിഷമങ്ങൾ തുറന്നു പറയാൻ കഴിയുന്ന ഒരാളോട് സംസാരിക്കുക. അത് ഒരു സുഹൃത്തോ, കുടുംബാംഗമോ, അല്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനോ ആകാം.

പ്രൊഫഷണൽ സഹായം: ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുന്നത് വളരെ പ്രധാനമാണ്. അവർക്ക് നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും ശരിയായ ചികിത്സ നൽകാനും കഴിയും.

ഹെൽപ് ലൈൻ നമ്പറുകൾ: അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കാൻ കഴിയുന്ന ചില ഹെൽപ് ലൈൻ നമ്പറുകൾ ഉണ്ട്. അവ നിങ്ങൾക്ക് ആവശ്യമായ സഹായം നൽകും.

*ഹെൽപ് ലൈൻ നമ്പറുകൾ:*

*ദിശ (DISHA): 1056, 104*

*മൈത്രി: 0484-2371131*

*സുമനസ്: 9884055743*

ജീവിതം വളരെ വിലപ്പെട്ടതാണ്, ഒരു പ്രശ്നത്തിനും അതിനേക്കാൾ വലുതല്ല. നിങ്ങളെ സഹായിക്കാൻ ആളുകളുണ്ട്. സംസാരിക്കാൻ ആരുമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ, ഈ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് വിളിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313085/a-young-soldier-was-found-dead-in-nadapuram-valayam-during-onam-celebrations)