---
title: "കാക്കനാട് കുഴൽ കിണർ നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു"
english_title: "young man died of shock during the construction of a borewell in Kakkanad, Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313065/young-man-died-of-shock-during-the-construction-of-a-borewell-in-kakkanad-ernakulam"
published_at: "2025-09-05T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bacec87882f_shock.jpg"
keywords: []
---

# കാക്കനാട് കുഴൽ കിണർ നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

> **Lead Summary:** എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു. അത്താണി സ്വദേശി നൗഷാദ് ഉമ്മർ ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം.

## Article Content

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു. അത്താണി സ്വദേശി നൗഷാദ് ഉമ്മർ ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം.

ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313065/young-man-died-of-shock-during-the-construction-of-a-borewell-in-kakkanad-ernakulam)