---
title: "പൂവ് വിറ്റതിനെ ചൊല്ലി തർക്കം; പൂകച്ചവടക്കാരനെ നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി ഒളിവിൽ "
english_title: "Accused of stabbing Nedumangad flower vendor absconding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313064/accused-of-stabbing-nedumangad-flower-vendor-absconding"
published_at: "2025-09-05T17:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bacd67a4a3c_WhatsApp_Image_2025-09-05_at_5.15.24_PM.jpeg"
keywords: []
---

# പൂവ് വിറ്റതിനെ ചൊല്ലി തർക്കം; പൂകച്ചവടക്കാരനെ നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി ഒളിവിൽ 

> **Lead Summary:** തിരുവനന്തപുരം: നെടുമങ്ങാട് പൂകച്ചവടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാർ നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തർക്കം ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.

## Article Content

തിരുവനന്തപുരം: നെടുമങ്ങാട് പൂകച്ചവടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാർ നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തർക്കം ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.

നെടുമങ്ങാട് -കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്നേഹ ഫ്ലവർ മാർട്ടിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അനീസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനീസിനെ കുത്തിയ കട്ടപ്പ കുമാർ ഒളിവിലാണ്. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313064/accused-of-stabbing-nedumangad-flower-vendor-absconding)