---
title: "പനിയും ചുമയും വിട്ടുമാറുന്നില്ലേ? ദിവസവും ഒരു കപ്പ് ചുക്ക് കാപ്പി കുടിക്കൂ, ഗുണങ്ങൾ നിരവധി "
english_title: "Health benefits of chukku kappi "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313057/health-benefits-of-chukku-kappi"
published_at: "2025-09-05T15:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68baba34663d6_kappi.jpg"
keywords: []
---

# പനിയും ചുമയും വിട്ടുമാറുന്നില്ലേ? ദിവസവും ഒരു കപ്പ് ചുക്ക് കാപ്പി കുടിക്കൂ, ഗുണങ്ങൾ നിരവധി 

> **Lead Summary:** പനി, ചുമ, തലവേദന തുടങ്ങിയ അസുഖങ്ങൾക്ക് ഉത്തമമായ പാനീയമാണ് ചുക്കു കാപ്പി. ഉണങ്ങിയ ഇഞ്ചി കട്ടൻ കാപ്പിയിൽ ചേർത്തു തയ്യാറാക്കുന്ന പാനീയമാണിത്. മഴക്കാല രോഗങ്ങളിൽ നിന്നും മോചനം നേടുന്നതിനായി പലരും ഇത് കുടിക്കുന്നുണ്ട്. ചുക്ക് കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിലൂടെ ഉന്മേഷവും ഊർജ്ജവും ലഭിക്കും.

## Article Content

പനി, ചുമ, തലവേദന തുടങ്ങിയ അസുഖങ്ങൾക്ക് ഉത്തമമായ പാനീയമാണ് ചുക്കു കാപ്പി. ഉണങ്ങിയ ഇഞ്ചി കട്ടൻ കാപ്പിയിൽ ചേർത്തു തയ്യാറാക്കുന്ന പാനീയമാണിത്. മഴക്കാല രോഗങ്ങളിൽ നിന്നും മോചനം നേടുന്നതിനായി പലരും ഇത് കുടിക്കുന്നുണ്ട്. ചുക്ക് കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിലൂടെ ഉന്മേഷവും ഊർജ്ജവും ലഭിക്കും.

**രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:** ചുക്ക് കാപ്പിയിലെ ചേരുവകൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

**ദഹനത്തെ സഹായിക്കുന്നു: **ദഹനപ്രക്രിയയെ സുഗമമാക്കുകയും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

**ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം:** ഈ രോഗങ്ങൾ കാരണം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.

**ശരീരത്തിന് ഊർജ്ജം നൽകുന്നു: **ക്ഷീണവും തളർച്ചയും അകറ്റി ശരീരത്തിന് ഉന്മേഷം നൽകുന്നു.

**ചുക്ക് (ഉണങ്ങിയ ഇഞ്ചി): **ദഹനക്കേട്, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിശപ്പ് ശമിപ്പിക്കുന്നത്തിനുമുള്ള ഇഞ്ചിയുടെ കഴിവ് ശരീരഭാര നിയന്ത്രണത്തിന് സഹായകരമാണ്.

**കുരുമുളക്: **കുരുമുളക് കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ ശരീരത്തിന് ചൂട് നൽകുകയും ചെയ്യുന്നു.

**തുളസി: **ഔഷധനകളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമാണ് തുളസി. തുളസി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ തുടങ്ങിയവയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

**ജീരകം: **ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഒറ്റമൂലിയായി പരിഗണിക്കാമെങ്കിലും, ഗുരുതരമായ രോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഇത് ഉപയോഗിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313057/health-benefits-of-chukku-kappi)