---
title: "നബിദിനാഘോഷ വേദിയിൽ മദ്​റസ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Madrasa teacher collapses and dies at Prophet Day celebration venue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313055/madrasa-teacher-collapses-and-dies-at-prophet-day-celebration-venue"
published_at: "2025-09-05T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bab7c06cb89_GGF.jpg"
keywords: []
---

# നബിദിനാഘോഷ വേദിയിൽ മദ്​റസ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **പെരുമ്പാവൂർ: ( **[www.truevisionnews.com]** )** നബിദിനാഘോഷ വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മദ്​റസ അധ്യാപകൻ മരിച്ചു. കണ്ടന്തറ ഒർണ ഷറഫുൽ ഇസ്​ലാം മദ്​റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടിൽ ഹമീദിന്റെ മകനുമായ സുബൈർ മൗലവിയാണ് മരിച്ചത്.

## Article Content

**പെരുമ്പാവൂർ: ( **[www.truevisionnews.com]** )** നബിദിനാഘോഷ വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മദ്​റസ അധ്യാപകൻ മരിച്ചു. കണ്ടന്തറ ഒർണ ഷറഫുൽ ഇസ്​ലാം മദ്​റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടിൽ ഹമീദിന്റെ മകനുമായ സുബൈർ മൗലവിയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ്​ സംഭവം. ഉടൻ സമീപ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശംല. മക്കൾ: സരീർ, സഹീർ, സജന. ഖബറടക്കം വെള്ളിയാഴ്ച jരാവിലെ 11.30ന് സൗത്ത് വല്ലം ജമാഅത്ത്​ ഖബർസ്ഥാനിൽ.

മറ്റൊരു സംഭവത്തിൽ ഡ്യൂട്ടിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാസർഗോഡ് സ്വദേശിയായ സൈനികന് ദാരുണാന്ത്യം. വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ അരുൺ രാമകൃഷ്ണനാണ് ഡൽഹിയിൽ വച്ച് മരിച്ചത്. ഡ്യൂട്ടി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതം മൂലം അരുണിനെ ഡൽഹിയിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313055/madrasa-teacher-collapses-and-dies-at-prophet-day-celebration-venue)