---
title: "ഓണം വെള്ളത്തിലായോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് "
english_title: "Heavy rains likely in the state for the next five days yellow alert in four districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313046/heavy-rains-likely-in-the-state-for-the-next-five-days-yellow-alert-in-four-districts"
published_at: "2025-09-05T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68baa9cecf4b0_rain.jpg"
keywords: []
---

# ഓണം വെള്ളത്തിലായോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

> **Lead Summary:** ലോകമെമ്പാടും മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. ആഘോഷങ്ങൾ നടക്കുമ്പോഴും സംസ്ഥാനത്ത് മഴ പെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

ലോകമെമ്പാടും മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. ആഘോഷങ്ങൾ നടക്കുമ്പോഴും സംസ്ഥാനത്ത് മഴ പെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313046/heavy-rains-likely-in-the-state-for-the-next-five-days-yellow-alert-in-four-districts)