---
title: "സമൂഹത്തിൽ സൗഹാർദ്ദം വളർത്താൻ സഹായിക്കട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി"
english_title: "May it help foster harmony in the society Prime Minister extends Onam greetings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312999/may-it-help-foster-harmony-in-the-society-prime-minister-extends-onam-greetings"
published_at: "2025-09-05T10:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba6b419ae8b_dfd.jpg"
keywords: []
---

# സമൂഹത്തിൽ സൗഹാർദ്ദം വളർത്താൻ സഹായിക്കട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

> **Lead Summary:** **( **[www.truevisionnews.com]** ) ** മലായാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നെന്നും ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.ഈ വേള സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

## Article Content

**( **[www.truevisionnews.com]** ) ** മലായാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നെന്നും ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.ഈ വേള സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

**പ്രധാനമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം**

എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ.

ഓണാശംസ നേർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് രാഹുൽ ഗാന്ധി ആശംസിച്ചു.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്നും സമാധാനപരവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു എന്നും പ്രിയങ്കഗാന്ധി എക്സിൽ കുറിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312999/may-it-help-foster-harmony-in-the-society-prime-minister-extends-onam-greetings)