---
title: "വൈക്കോൽ കയറ്റിയ ട്രക്ക് റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിഞ്ഞു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  "
english_title: " family of four barely escaped with head injuries after a truck overturned on top of a car parked on the roadside in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312991/family-of-four-barely-escaped-with-head-injuries-after-a-truck-overturned-on-top-of-a-car-parked-on-the-roadside-in-uttar-pradesh"
published_at: "2025-09-05T09:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba5e23bb624_accident.jpg"
keywords: []
---

# വൈക്കോൽ കയറ്റിയ ട്രക്ക് റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിഞ്ഞു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  

> **Lead Summary:** ഉത്തർപ്രദേശിലെ പിലിഭിത്തിലെ ദേശീയപാതയിൽ ട്രക്ക് റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അളവില്‍ക്കവിഞ്ഞ് വൈക്കോൽ കയറ്റിയ ട്രക്ക് ദേശീയ പാതയിലൂടെ പോകുന്നതിനിടെ ആക്സില്‍ പൊട്ടി റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിൽ രണ്ട് കുട്ടികളും രണ്ട് മുതിർന്നയാളുകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. അപകട ദൃശ്യങ്ങൾ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

## Article Content

ഉത്തർപ്രദേശിലെ പിലിഭിത്തിലെ ദേശീയപാതയിൽ ട്രക്ക് റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അളവില്‍ക്കവിഞ്ഞ് വൈക്കോൽ കയറ്റിയ ട്രക്ക് ദേശീയ പാതയിലൂടെ പോകുന്നതിനിടെ ആക്സില്‍ പൊട്ടി റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിൽ രണ്ട് കുട്ടികളും രണ്ട് മുതിർന്നയാളുകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. അപകട ദൃശ്യങ്ങൾ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

പിലിഭിത്തിലെ ദേശീയപാത NH-730-ൽ കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു സംഭവം. അമിതമായി വൈക്കോൽ കുത്തിനിറച്ച ട്രക്ക് ഒരു വശത്തേക്ക് ചരിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന് മുകളിലേക്ക് വീഴുന്നതും കാര്‍ പൂര്‍ണ്ണമായും വൈക്കോൽ കൂനയില്‍ മൂടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഈ സമയം രണ്ട് മുതിർന്ന ആളുകളും രണ്ട് കുട്ടികളും കാറിന് വെളിയില്‍ നിന്നിരുന്നു. ഇവര്‍ അപ്രതീക്ഷിതമായ സംഭവം കണ്ട് കുട്ടികളെയും വാരിയെടുത്ത് പിന്നിലേക്ക് മാറുന്നതും ഇവരുടെ തെട്ടടുത്തായി വലിയ വൈക്കോൽ കൂന ട്രക്കില്‍ നിന്നും വീഴുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ കാര്‍ വൈക്കോൽ കൂനയാൽ പൂര്‍ണ്ണമായും മൂടിപ്പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312991/family-of-four-barely-escaped-with-head-injuries-after-a-truck-overturned-on-top-of-a-car-parked-on-the-roadside-in-uttar-pradesh)