---
title: "ഓണ സദ്യ തയാറായോ? സദ്യയിലെ കേമനെ മറക്കല്ലേ...,കിടിലന്‍ രുചിയില്‍ കൂട്ടുകറി തയാറാക്കി നോക്കാം "
english_title: "onam sadhya koottukari recipie cookery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312990/onam-sadhya-koottukari-recipie-cookery"
published_at: "2025-09-05T09:09:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba5bb3f413b_koottukary.jpg"
keywords: []
---

# ഓണ സദ്യ തയാറായോ? സദ്യയിലെ കേമനെ മറക്കല്ലേ...,കിടിലന്‍ രുചിയില്‍ കൂട്ടുകറി തയാറാക്കി നോക്കാം 

> **Lead Summary:** ലോകമെമ്പാടുമുള്ള മലയാളിൽ ഇന്ന് തിരുവോണം ആഘോഷിക്കുന്ന തിരക്കിലാണ്. ഓണ സദ്യയും പൂക്കളവുമൊക്കെയിട്ട് മാവേലിയെ വരവേറ്റ് നാടെങ്ങും ആഘോഷമാണ്. സുഹൃത്തുക്കളും കുടുംബവുമെല്ലാം ഒത്തൊരുമിച്ച് ഒരോണം ഉണ്ണാനായി ഓണ സദ്യ തയാറാക്കുന്ന തിരക്കിലാണ്. ഓണസദ്യയിലെ കേമനാണ് കൂട്ടുകറി. കൂട്ടുകറി ഉണ്ടാക്കാൻ തുടങ്ങിയോ? ഇല്ലെങ്കിൽ സിംപിളായി കൂട്ടുകറി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

## Article Content

ലോകമെമ്പാടുമുള്ള മലയാളിൽ ഇന്ന് തിരുവോണം ആഘോഷിക്കുന്ന തിരക്കിലാണ്. ഓണ സദ്യയും പൂക്കളവുമൊക്കെയിട്ട് മാവേലിയെ വരവേറ്റ് നാടെങ്ങും ആഘോഷമാണ്. സുഹൃത്തുക്കളും കുടുംബവുമെല്ലാം ഒത്തൊരുമിച്ച് ഒരോണം ഉണ്ണാനായി ഓണ സദ്യ തയാറാക്കുന്ന തിരക്കിലാണ്. ഓണസദ്യയിലെ കേമനാണ് കൂട്ടുകറി. കൂട്ടുകറി ഉണ്ടാക്കാൻ തുടങ്ങിയോ? ഇല്ലെങ്കിൽ സിംപിളായി കൂട്ടുകറി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചേന നുറുക്കിയത് -1 കപ്പ് ( 1/2 കിലോ).

കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ).

രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്.

മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍.

മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍.

ഉപ്പ്-പാകത്തിന്

കറിവേപ്പില-2 തണ്ട്.

നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത്.

വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍.

നെയ്യ്-1 ടേബിള്‍ സ്പൂണ്‍.

കടുക്-2 ടേബിള്‍ സ്പൂണ്‍.

വറ്റല്‍ മുളക്- 6 എണ്ണം.

തയാറാക്കുന്ന വിധം

പാനില്‍ അര കപ്പ് വെള്ളം ഒഴിച്ച് നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക. നാളികേരം വെള്ളം ഇല്ലാതെ നന്നായി അരച്ചെടുക്കുക.  ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക. ശേഷം ബാക്കിയുള്ള തേങ്ങ ചേര്‍ത്ത് വറുത്തെടുക്കുക. വറുത്ത തേങ്ങയില്‍ നിന്ന് രണ്ടു ടേബിള്‍ സ്പൂണ്‍ മാറ്റി വച്ച് ബാക്കി തേങ്ങ പൊടിച്ചെടുക്കുക.

കഷണം വെന്താല്‍ അതിലേക്ക് നാളികേരം അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം വറുത്തു പൊടിച്ച തേങ്ങയും, വറുത്ത് മാറ്റിവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണയും നെയ്യും ഒഴിച്ചു ചെറിയ ജീരകം, കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വറുത്ത് ചേര്‍ക്കുക.

നല്ല കിടിലൻ രുചിയിൽ സദ്യയിലെ കൂട്ടുകറി തയാർ. ഇനി ഒരുമിച്ചിരുന്ന് ഓണമുണ്ണാൻ തയ്യാറായിക്കോളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312990/onam-sadhya-koottukari-recipie-cookery)