---
title: "കാറുകളുടെ മത്സരയോട്ടം, വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്"
english_title: "Four people seriously injured in an accident in Vyttila when a car lost control and crashed into an autorickshaw"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312982/four-people-seriously-injured-in-an-accident-in-vyttila-when-a-car-lost-control-and-crashed-into-an-autorickshaw"
published_at: "2025-09-05T07:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba426ee45e9_accident.jpg"
keywords: []
---

# കാറുകളുടെ മത്സരയോട്ടം, വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലായിരുന്നു അപകടം . ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗതകുരുക്ക് ഉണ്ടായി. പരസ്പരം മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

## Article Content

വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലായിരുന്നു അപകടം . ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗതകുരുക്ക് ഉണ്ടായി. പരസ്പരം മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിനിടയാക്കിയ രണ്ടു കാറുകളും വൈറ്റില മേൽപാലത്തിൽ വെച്ച് മുന്നോട്ട് കയറിപോകാൻ ശ്രമിക്കുകയും ഗ്യാപ്പ് കിട്ടാത്തതിനെത്തുടർന്ന് അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. KL 39 V 2025 എന്ന കാറാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312982/four-people-seriously-injured-in-an-accident-in-vyttila-when-a-car-lost-control-and-crashed-into-an-autorickshaw)