---
title: "കോഴിക്കോട് നടുവത്തൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "A 21 year-old man from Naduvathur Kozhikode has been reported missing; Police have started an investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312918/a-21-year-old-man-from-naduvathur-kozhikode-has-been-reported-missing-police-have-started-an-investigation"
published_at: "2025-09-04T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9681d0531a_tyrtytr.jpg"
keywords: []
---

# കോഴിക്കോട് നടുവത്തൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** കോഴിക്കോട് നടുവത്തൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ കാണാനില്ലെന്ന് പരാതി. ചോനാണ്ടി ശശിയുടെ മകന്‍ അജിത്തിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ മുതലാണ് യുവാവിനെ കാണാതായത്. രാത്രി രണ്ട് മണിയോടെ വീടുവിട്ട് പോയതായാണ് വിവരം.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** കോഴിക്കോട് നടുവത്തൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ കാണാനില്ലെന്ന് പരാതി. ചോനാണ്ടി ശശിയുടെ മകന്‍ അജിത്തിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ മുതലാണ് യുവാവിനെ കാണാതായത്. രാത്രി രണ്ട് മണിയോടെ വീടുവിട്ട് പോയതായാണ് വിവരം.

സംഭവത്തിൽ ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെറിയ ഡിപ്രഷൻ ഉള്ള ആളാണ് എന്ന് മനസ്സിലാക്കാൻ പറ്റിയെന്ന് പൊലീസ് പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9544223524 നമ്പറിലോ വിവരം അറിയിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312918/a-21-year-old-man-from-naduvathur-kozhikode-has-been-reported-missing-police-have-started-an-investigation)