---
title: "ഇതിനെ നോക്കി നിൽപ്പാണോ ....? ഓണത്തിന് വീട് എത്താൻ വൈകും; പരശുറാം എക്സ്പ്രസ് വൈകിയോടുന്നത് ഒരു മണിക്കൂർ"
english_title: "Will be late to reach home for Onam Parasuram Express is running late by an hour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312916/will-be-late-to-reach-home-for-onam-parasuram-express-is-running-late-by-an-hour"
published_at: "2025-09-04T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b963a1693df_eee.jpg"
keywords: []
---

# ഇതിനെ നോക്കി നിൽപ്പാണോ ....? ഓണത്തിന് വീട് എത്താൻ വൈകും; പരശുറാം എക്സ്പ്രസ് വൈകിയോടുന്നത് ഒരു മണിക്കൂർ

> **Lead Summary:** **കോട്ടയം : ( **[www.truevisionnews.com]** )** ഓണത്തിന് നാട്ടിലേക്ക് എത്താൻ തെക്കൻ ജില്ലക്കാർ ഭൂരിപക്ഷവും ആശ്രയിക്കുന്ന മംഗളൂരു – തിരുവനന്തപുരം പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടുന്നു. 11.33ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ 12.45 കഴിഞ്ഞാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 12.13ന് ചാലക്കുടിയിൽ എത്തേണ്ട ട്രെയിൻ 1.30 അടുപ്പിച്ചേ എത്തുകയുള്ളൂ എന്നാണ് വിവരം.

## Article Content

**കോട്ടയം : ( **[www.truevisionnews.com]** )** ഓണത്തിന് നാട്ടിലേക്ക് എത്താൻ തെക്കൻ ജില്ലക്കാർ ഭൂരിപക്ഷവും ആശ്രയിക്കുന്ന മംഗളൂരു – തിരുവനന്തപുരം പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടുന്നു. 11.33ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ 12.45 കഴിഞ്ഞാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 12.13ന് ചാലക്കുടിയിൽ എത്തേണ്ട ട്രെയിൻ 1.30 അടുപ്പിച്ചേ എത്തുകയുള്ളൂ എന്നാണ് വിവരം.

തിരുവനന്തപുരത്ത് വൈകിട്ട് 6.35നാണ് ട്രെയിൻ എത്തേണ്ടത്. ഓണം വാരാഘോഷം നടക്കുന്ന നഗരത്തിൽ ആയിരത്തോളം പേരാണ് പരശുറാം എക്സ്പ്രസിൽ വന്നിറങ്ങുന്നത്. സമയം വൈകുന്നതോടെ ഗതാഗതക്കുരുക്കിൽ പെട്ടുപോകുമെന്നാണ് യാത്രക്കാരുടെ ആശങ്ക. ഓണാഘോഷത്തോട് അനുബന്ധിച്ച് കലാപരിപാടികളും ദീപാലങ്കാരവും കാണാൻ ഭൂരിപക്ഷം പേരും രാത്രിയോടെ ആണ് നഗരത്തിൽ ഇറങ്ങുന്നത്.

റിസർവേഷൻ‌ ടിക്കറ്റില്ലാതെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ട്രെയിനാണ് പരശുറാം എക്സ്പ്രസ്. റിസർവേഷൻ കംപാർട്ട്മെന്റുകൾ രണ്ടാഴ്ച മുന്നേ നിറഞ്ഞിരുന്നു. പരശുറാമിനു മുന്നേ സഞ്ചരിക്കുന്ന ശബരി എക്സ്പ്രസും അരമണിക്കൂറോളം വൈകിയാണ് ഓടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312916/will-be-late-to-reach-home-for-onam-parasuram-express-is-running-late-by-an-hour)