---
title: "കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച അച്ഛൻ അറസ്റ്റിൽ; പ്രകോപിപ്പിച്ചത് അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത്"
english_title: "Father arrested for allegedly assaulting daughter in Kannur questioned over whether he provoked her and harassed her mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312914/father-arrested-for-allegedly-assaulting-daughter-in-kannur-questioned-over-whether-he-provoked-her-and-harassed-her-mother"
published_at: "2025-09-04T15:25:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68b9628edb186_yyy.jpg"
keywords: []
---

# കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച അച്ഛൻ അറസ്റ്റിൽ; പ്രകോപിപ്പിച്ചത് അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത്

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി.

മറ്റൊരു സംഭവത്തിൽ പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് സ്വദേശി മണികണ്ഠനാണ് (35)മരിച്ചത്. ആനക്കല്ല് സ്വദേശി ഈശ്വരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

അതേസമയം, പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312914/father-arrested-for-allegedly-assaulting-daughter-in-kannur-questioned-over-whether-he-provoked-her-and-harassed-her-mother)