---
title: "ഓണത്തിന് കൈയ്യിൽ എന്തേലും വേണ്ടേ ലെ....! നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ"
english_title: "Collecting money from bars while going home Excise inspector caught with bribe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312903/collecting-money-from-bars-while-going-home-excise-inspector-caught-with-bribe"
published_at: "2025-09-04T14:27:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b9547e835cb_ghxgh.jpg"
keywords: []
---

# ഓണത്തിന് കൈയ്യിൽ എന്തേലും വേണ്ടേ ലെ....! നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com]** ) **ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പണവും മദ്യവുമായി പിടിയിലാകുകയായിരുന്നു.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com]** ) **ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പണവും മദ്യവുമായി പിടിയിലാകുകയായിരുന്നു.

അമ്പതിനായിരം രൂപയും ഏ‍ഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് വിജിലൻസ് പിടികൂടി. ഇത് പതിവായി ചെയ്യാറുണ്ടെന്ന് വിജിലൻസ് പറഞ്ഞു. ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്താറുണ്ടായിരുന്നു. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തൃശ്ശൂർ ചിറങ്ങരയിൽ വച്ചാണ് പരിശോധന നടത്തിയത്. ഡി വൈ എസ് പി ജിംപോള്‍, സി ഐ ജയേഷ് ബാലൻ, സൈജു സോമൻ, ബിബിഷ് കെ ബി, സിബിൻ, രതീഷ്, എ എസ് ഐ സെൽവകുമാർ, മുഹമ്മദ്‌ സിയാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312903/collecting-money-from-bars-while-going-home-excise-inspector-caught-with-bribe)