---
title: "അയ്യോ പല്ലു വേദന ആവുന്നു .....;  ഇനി കരച്ചിൽ നിർത്താം, ഇതാ കുറച്ച് പൊടികൈകൾ"
english_title: "What to use to relieve toothache"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312892/what-to-use-to-relieve-toothache"
published_at: "2025-09-04T13:38:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b949348f697_teeth.jpg"
keywords: []
---

# അയ്യോ പല്ലു വേദന ആവുന്നു .....;  ഇനി കരച്ചിൽ നിർത്താം, ഇതാ കുറച്ച് പൊടികൈകൾ

> **Lead Summary:** പല്ലുവേദന സഹിക്കാൻ ആവാത്ത സ്ഥിതി വരാറുണ്ടോ നിങ്ങൾക്ക്. ചില ഭക്ഷങ്ങൾ കഴിക്കുമ്പോൾ ഒക്കെ നമ്മളിൽ പലർക്കും പല്ലുവേദന അനുഭവപ്പെടാറുണ്ട്, എന്നാൽ ഇനി ഇതൊന്ന് ചെയ്തുനോക്കൂ ..

## Article Content

പല്ലുവേദന സഹിക്കാൻ ആവാത്ത സ്ഥിതി വരാറുണ്ടോ നിങ്ങൾക്ക്. ചില ഭക്ഷങ്ങൾ കഴിക്കുമ്പോൾ ഒക്കെ നമ്മളിൽ പലർക്കും പല്ലുവേദന അനുഭവപ്പെടാറുണ്ട്, എന്നാൽ ഇനി ഇതൊന്ന് ചെയ്തുനോക്കൂ ..

ഗ്രാമ്പൂ

വേദനയുണ്ടാവുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തു നോക്കുന്ന മാർഗമാണിത്. വേദന നിയന്ത്രിക്കുക മാത്രമല്ല, വീക്കം കുറക്കാനും സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്.

ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയിൽ കലർത്തി വേദനയുള്ള പല്ലിൽ പുരട്ടുകയോ അല്ലെങ്കിൽ അൽപം ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുകയോ ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കുന്നു.

ഉപ്പ് വെള്ളം

പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്. പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദന ശമിപ്പിക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം.

വെളുത്തുള്ളി

പല്ല് വേദന മാറാൻ ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അല്ലിസിൻ'(അഹഹശരശി) എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്.

വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുകയോ വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി വേദനയുള്ള ഭാഗങ്ങളിൽ വെയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്. അരച്ചെടുത്ത വെളുത്തുള്ളിയിൽ ഉപ്പ് ചേർത്ത് പുരട്ടുന്നതും നല്ലതാണ്.

പേരയില

ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് പേരയില. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലു വേദന മാറാൻ മാത്രമല്ല വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ്.

കറ്റാർ വാഴ

പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു മരുന്നാണ് കറ്റാർവഴ. കറ്റാർവാഴ ജെൽ മുടിക്കും ശരീരത്തുനും ഒരുപോലെ ഗുണം ചെയ്യുന്നു. കറ്റാർ വാഴയ്ക്ക് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നും പല്ലിന് കേടുവരുത്തുന്ന രോഗാണുക്കളെ നശിപ്പിക്കാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312892/what-to-use-to-relieve-toothache)